ഛായാഗ്രഹണം


യൂനിറ്റ്-8
ഛായാഗ്രഹണം
          സ്റ്റില്‍ ക്യാമറ, വീഡിയോ ക്യാമറ എന്നിവ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കാന്‍ കുട്ടികളെ സഹായിക്കേണ്ടതാണ്.  ഛായാഗ്രഹണം ചിത്രകലയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുചിത്രകലയിലെ രചനാസങ്കേതങ്ങള്‍ ഛായാഗ്രഹണത്തിലും പ്രയോഗിക്കപ്പെടുന്നു. വീഡിയോ ക്യാമറകളും സ്റ്റില്‍ ക്യാമറകളും ഐ.ടി.@ സ്കൂളിന്റെ നേതൃത്വത്തില്‍ ഹൈസ്ക്കൂളുകളില്‍ ലഭ്യമാണ്.  കുട്ടികള്‍ രചിച്ച തിരക്കഥകള്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തി ഷോര്‍ട്ഫിലുമുകള്‍ നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ ഇന്ന് സ്കൂളില്‍ നിലവിലുണ്ട്. മലയാളം,ഇംഗ്ലീഷ് പാഠഭാഗങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥാ രചന പഠിപ്പിക്കുന്നുണ്ട്. .ടി. വിഷയത്തില്‍ 9ാം ക്ലാസ്സില്‍ open short video editor -ല്‍ വീഡിയോ ചിത്രങ്ങള്‍ Edit ചെയ്ത് Film നിര്‍മ്മിക്കാനുള്ള പാഠഭാഗവുമുണ്ട്. സ്കൂളിലെ മറ്റു അദ്ധ്യാപകരുമായി ചേര്‍ന്ന് ഒരു ടീം വര്‍ക്കായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്.

No comments:

Post a Comment